ബെൽഫാസ്റ്റ്: കിഴക്കൻ ബെൽഫാസ്റ്റിൽ 51 കാരൻ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. 24 വയസ്സുള്ള പുരുഷനെയും 49 വയസ്സുള്ള സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ 8.25 ഓടെ ആയിരുന്നു സംഭവം. ഹോളിവുഡ് റോഡ് പ്രദേശത്തെ വീട്ടിൽ അതിക്രമിച്ച് സംഘം ഒരാളെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയതായിരുന്നു പോലീസ്. അപ്പോഴാണ് പരിക്കേറ്റ നിലയിൽ 51 കാരനെ കണ്ടത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ പിന്നീട് മരിച്ചു.
Discussion about this post

