ഡബ്ലിൻ: അയർലൻഡിൽ ഭവന ചിലവുകൾ വർധിക്കുന്നുവെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഡബ്ലിനിലെ ഫിയന്ന ഫെയ്ൽ ആർഡ് ഫീസിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അയർലൻഡിന്റെ ഭവന പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അയർലൻഡിലെ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പ്രതിസന്ധി പരിഹരിക്കുന്നതിനായി സോഷ്യൽ- അഫോർഡബിൾ പ്രോപ്പർട്ടികൾ നിർമ്മിക്കുന്നതിൽ സർക്കാർ പുരോഗതി കൈവരിച്ചുവരികയാണ്. നമ്മൾ ഒരു മാറ്റം വരുത്തി. എന്നാൽ അതിലുപരി കൂടുതൽ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post

