ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനാപകടം. അപകടത്തിൽ 20 വയസ്സുകാരന് സാരമായി പരിക്കേറ്റു. ആർഡ്മോറിലെ ആർ238 ൽ ആയിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
രാത്രി 9.45 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. യുവാവ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. ഡെറിയിലെ ആൽട്ട്നാഗെൽവെൻ ആശുപത്രിയിലാണ് യുവാവ് ചികിത്സയിലുള്ളത്.
Discussion about this post

