വിക്ലോ: ബ്രേ ഹെഡിലേക്കുള്ള സന്ദർശനം ഒഴിവാക്കാൻ നിർദ്ദേശം. തീ അണയ്ക്കുന്നതിനുള്ള നടപടികൾ തുടരുന്ന പശ്ചാത്തലത്തിലാണ് പ്രദേശം ഒഴിവാക്കണമെന്ന നിർദ്ദേശം. വിക്ലോ കൗണ്ടി കൗൺസിലാണ് പൊതുജനങ്ങളോട് നിർദ്ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആയിരുന്നു തീപിടിത്തം ഉണ്ടായത്. ഇത് നിയന്ത്രണ വിധേയം ആയെങ്കിലും മേഖലയിൽ നിന്നും പുക ഉയരുന്നുണ്ട്. ഇതിന് പുറമേ ഇടയ്ക്ക് തീപിടിയ്ക്കുന്നുമുണ്ട്. ഇതേ തുടർന്നാണ് നിർദ്ദേശം.
Discussion about this post

