ഡബ്ലിൻ : അയർലൻഡിൽ കുടിയേറ്റക്കാരെ പാർപ്പിക്കുന്ന ഗാൽവേ പള്ളി, ഐപിഎഎസ് കേന്ദ്രങ്ങൾ, ഹോട്ടലുകൾ എന്നിവ ആക്രമിക്കുമെന്ന് വലതുപക്ഷ തീവ്രവാദി സംഘത്തിന്റെ ഭീഷണി . ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് കോടതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
സ്ഫോടകവസ്തുക്കൾ കൈവശം വച്ചതിന് കുറ്റം ചുമത്തിയ രണ്ട് പേരെ പോർട്ട്ലോയ്സ് ജില്ലാ കോടതിയുടെ പ്രത്യേക സിറ്റിങ്ങിന് മുന്നിൽ ഹാജരാക്കി. അതിർത്തി കടന്നുള്ള ഭീകരവിരുദ്ധ പ്രവർത്തനത്തിനിടെ, കോ ലാവോയ്സിലും കോ ഡൗണിലും ഗാർഡയും പിഎസ്എൻഐയും നടത്തിയ പ്രത്യേക തിരച്ചിലിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.35 കാരനായ ഗാരറ്റ് പൊള്ളോക്കും, സുഹൃത്തുമാണ് പിടിയിലായത്.
സ്പെഷ്യൽ ഡിറ്റക്റ്റീവ് യൂണിറ്റിലെ ഡിറ്റക്ടീവ് ഗാർഡ ഡെക്ലാൻ ഒ’കോണറിൽ നിന്നുള്ള ഗാർഡ തെളിവെടുപ്പിനിടെ, നാല് മുഖംമൂടി ധരിച്ച യുവാക്കൾ അക്രമാസക്തമായ നടപടി സ്വീകരിക്കാനുള്ള വീഡിയോ റെക്കോർഡിംഗ് നടത്തിയതായും ഈ ദൃശ്യങ്ങൾ പൊള്ളോക്കിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയതായും കോടതിയിൽ വ്യക്തമാക്കി.
തീവ്ര വലതുപക്ഷ ഗ്രൂപ്പിന്റെ “മാനിഫെസ്റ്റോ” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു രേഖയും തെളിവുകളുടെ ഭാഗമായി മാറി.

