ഡബ്ലിൻ: സ്ക്രാപ്പേജ് സ്കീമിൽ കൂടുതൽ വ്യക്തതവരുത്തി ഗതാഗതമന്ത്രി ദരാഗ് ഒ’ബ്രിയാൻ. പുതിയ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് മാത്രമായിരിക്കും പദ്ധതിയുടെ ഭാഗമായി ധനസഹായം ലഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ആർടിഇയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയ്ക്ക് അതിവേഗം ജനപ്രീതി ലഭിക്കുമെന്നാണ് കരുതുന്നത് എന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക ഭാരം താങ്ങാൻ കഴിയാത്തതുകൊണ്ടാണ് ഭൂരിഭാഗം പേരും പഴയ കാറുകൾ മാറ്റി പുതിയത് വാങ്ങാത്തത്. ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് സർക്കാർ. പുതിയ കാറുകളിലേക്ക് മാറാൻ പുതിയ ധനസഹായ പദ്ധതി ഗുണം ചെയ്യും. പദ്ധതിയ്ക്കായുള്ള അപേക്ഷകൾ അടുത്ത മാസം 1 മുതൽ സ്വീകരിക്കാൻ ആരംഭിക്കും. പദ്ധതിയുടെ പുരോഗതി വിലയിരുത്തിയതിന് ശേഷം മാത്രമേ മുന്നോട്ടുകൊണ്ടുപോകണോയെന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

