കാർലോ: കാർലോ മ്യൂസിയത്തിന്റെ ക്യൂറേറ്റർ ഡെർമോട്ട് മുള്ളിഗൻ അന്തരിച്ചു. ഞായറാഴ്ച ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിഗോയമെന്നാണ് റിപ്പോർട്ടുകൾ. 24 വർഷത്തിലേറയായി മ്യൂസിയത്തിലെ ക്യൂറേറ്റർ ആയിരുന്നു അദ്ദേഹം.
മുള്ളിഗനോടുള്ള ആദരസൂചകമായി മ്യൂസിയം അടച്ചിട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചതായി കാർലോ കൗണ്ടി കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് കൊയ്ലിൻ ഒ റെയ്ലി പറഞ്ഞു. തന്റെ ജോലിയെ മുള്ളിഗൻ വളരെയധികം സ്നേഹിച്ചിരുന്നു. അതിലായിരുന്നു അദ്ദേഹം ജീവിച്ചത് എന്നും റെയ്ലി കൂട്ടിച്ചേർത്തു. മുള്ളിഗന്റെ വിയോഗത്തിൽ നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിച്ചത്.
Discussion about this post

