ഡബ്ലിൻ: അയർലൻഡിനെ പ്രിയപ്പെട്ട തൊഴിലിടമാക്കി ഇന്ത്യക്കാർ. വർക്ക് പെർമിറ്റുകളുടെ കണക്കുകൾ പരിശോധിക്കുമ്പോഴാണ് തൊഴിൽ ചെയ്യാൻ ഇന്ത്യക്കാർ ഇഷ്ടപ്പെടുന്ന രാജ്യങ്ങളിലൊന്ന് അയർലൻഡ് ആണെന്ന് വ്യക്തമാകുന്നത്. ഇക്കുറി അനുമതി നൽകിയ വർക്ക് പെർമിറ്റുകളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരുടേതാണ്.
2026 വർഷത്തിൽ വർക്ക് പെർമിറ്റുകളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. മെറ്റയുടെ പിരിച്ചുവിടൽ പ്രഖ്യാപനം വർക്ക് പെർമിറ്റുകളുടെ എണ്ണത്തിൽ കുറവുണ്ടാക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ അതുണ്ടായില്ല. മെയ് അവസാനം വരെ 15,535 വർക്ക് പെർമിറ്റുകളാണ് നൽകിയത്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ ഇത് 13,471 ആയിരുന്നു. 4600 ലധികം ഇന്ത്യക്കാർക്കാണ് ഇക്കുറി വർക്ക് പെർമിറ്റുകൾ അനുവദിച്ചത്.

