ഡബ്ലിൻ: ജോസഫൈൻ ജോ ജോ ഡുള്ളാർഡിന്റെ തിരോധാനവും കൊലപാതകവും ആയി ബന്ധപ്പെട്ടുള്ള അന്വേഷണം വീണ്ടും ആരംഭിക്കാൻ പോലീസ്. സംഭവങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം. ജോ ജോ ഡുള്ളാർഡ് കൊല്ലപ്പെട്ട് 31വർഷം തികയുന്ന വേളയിലാണ് പോലീസ് വീണ്ടും അന്വേഷണം നടത്തുന്നത്.
1995 നവംബർ 9 ന് ആയിരുന്നു ഡുള്ളാർഡിനെ കാണാതായത്. കിൽക്കെന്നിയിൽ നിന്നും ഡബ്ലിനിൽ എത്തിയ ഇവിടെ ഗ്രാഫ്റ്റൺ സ്ട്രീറ്റിന് സമീപമുള്ള ബ്രക്സെല്ലസ് ബാറിൽ എത്തിയിരുന്നു. ഇവിടെ നിന്നും കിൽക്കെന്നിയിലെ കാലനിലേക്ക് ബസ് യാത്രയ്ക്കിടെ ഇവരെ കാണാതാകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ബ്രക്സെല്ലസ് ബാറിൽ വെച്ച് ഡുള്ളാർഡിനെ കണ്ടവർ എത്രയും വേഗം ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.
Discussion about this post

