ഡബ്ലിൻ: പ്രമുഖ മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ അയർലൻഡിൽ എത്തുന്നു. മൂന്നാമത് മിഡ്ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് ‘UTSAV 2026’ ൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം അയർലൻഡിൽ എത്തുന്നത്. ജൂലൈ നാലിനാണ് പരിപാടി.
സ്പോട്ട് ഡബ്ബിങ്ങിൽ മലയാളികളെ ഒന്നടങ്കം വിസ്മയിപ്പിച്ച കലാകാരനാണ് മഹേഷ് കുഞ്ഞുമോൻ. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ആഘോഷപരിപാടികളെ കൂടുതൽ മികച്ചതാക്കും. ജൂലൈ നാലിനാണ് പോർട്ട്ലീഷ് ഇന്ത്യൻ കമ്യൂണിറ്റിയുടെ ഭാഗമായി ‘UTSAV 2026’ നടക്കുന്നത്. മലയാളികളുടെ പ്രിയങ്കരിയായ ഭാവനയാണ് മുഖ്യാതിഥി.
Discussion about this post

