ഡബ്ലിൻ: അയർലൻഡിൽ അഭയം പ്രാപിക്കുന്ന അമേരിക്കക്കാരുടെ എണ്ണം വർധിക്കുന്നു. ലഭിക്കുന്ന അഭയാർത്ഥി അപേക്ഷകളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടെന്നാണ് സർക്കാരിൽ നിന്നും ലഭിക്കുന്ന വിവരം. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ യുഎസ് പൗരന്മാരിൽ നിന്നുള്ള അഭയാർത്ഥി അപേക്ഷകളിൽ നാലിരട്ടി വർധനവാണ് ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ വർഷം 94 യുഎസ് പൗരന്മാരാണ് അയർലൻഡിൽ അന്താരാഷ്ട്ര സംരക്ഷണം തേടിയത്. 2024 ൽ ഇത് 22 ആയിരുന്നു. 2022 ൽ വെറും 13 അപേക്ഷകൾ ആയിരുന്നു ഇത്തരത്തിൽ ലഭിച്ചിരുന്നത്. ഈ വർഷവും വരും വർഷങ്ങളിലും അപേക്ഷകരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകാമെന്നാണ് വിലയിരുത്തൽ.
Discussion about this post

