ഡബ്ലിൻ: അയർലൻഡിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞു. പുതിയ വിവരങ്ങൾ പ്രകാരം ഡിസംബർവരെയുള്ള 12 മാസങ്ങളിൽ 2.8 ശതമാനം ആണ് പണപ്പെരുപ്പം. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. അതേസമയം വിലക്കയറ്റത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസം നൽകുന്ന റിപ്പോർട്ടുകളാണ് ഇത്. പണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്ത് ഉത്പന്നങ്ങളുടെ വിലകൾ കുറയും.
കഴിഞ്ഞ വർഷം ജനുവരി മുതൽ ഒക്ടോബർവരെ 2.9 ശതമാനം ആയിരുന്നു പണപ്പെരുപ്പം. എന്നാൽ നവംബർ ആയപ്പോഴേയ്ക്കും ഇത് 3.2 ശതമാനം ആയി ഉയർന്നിരുന്നു.
Discussion about this post

