ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഈ വാരം അസ്ഥിരകാലാവസ്ഥ തുടരും. വെയിലും മഴയും ഇടകലർന്ന കാലാവസ്ഥയ്ക്ക് ആകും മേഖല ഈ വാരം സാക്ഷിയാകുകയെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമാകാം. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.
തിങ്കളാഴ്ച വടക്കൻ അയർലൻഡിന്റെ കിഴക്കൻ മേഖലയിൽ വരണ്ട തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. പടിഞ്ഞാറ് ഭാഗത്ത് മഴയും ലഭിക്കും. 16 ഡിഗ്രി സെൽഷ്യസ് ആയിരിക്കും മേഖലയിൽ അനുഭവപ്പെടുന്ന പരമാവധി അന്തരീക്ഷ താപനില.
Discussion about this post

