ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ കോസ്റ്റ് റെന്റൽ പ്രോപ്പർട്ടികൾക്കായുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചു. ബാൽബ്രിഗനിലെ ഫോക്സ്ടൗൺ പാർക്കിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. അപേക്ഷകർക്ക് ഈ വർഷം ഓഗസ്റ്റ് മുതൽ വീടുകൾ ലഭ്യമായി തുടങ്ങും.
40 വീടുകളാണ് നിർമ്മിച്ചിരിക്കുന്നത്. സീസൈഡിൽ നിന്നും വീടുകളിലേക്ക് വെറും അഞ്ച് മിനിറ്റിന്റെ വാഹന യാത്രമാത്രമാണുള്ളത്. ഒന്ന് മുതൽ മൂന്ന് ബെഡ്റൂം അപ്പാർട്ട്മെന്റുകളാണ് ഇവിടെയുള്ളത്. ആകെ 40 വീടുകളിൽ എട്ടെണ്ണം വൺ ബെഡ് റൂം അപ്പാർട്ട്മെന്റുകളാണ്. ഇതിന് 1,150 മുതലാണ് കോസ്റ്റ് റെന്റൽ നിരക്ക് വരുന്നത്. 28 ടു ബെഡ് റൂം അപ്പാർട്ട്മെന്റുകളും രണ്ട് ത്രീ ബെഡ്റൂം അപ്പാർട്ട്മെന്റുകളുമാണ് ഉള്ളത്. 1,400 യൂറോ മുതലാണ് ടു ബെഡ്റൂം അപ്പാർട്ട്മെന്റുകൾക്കുള്ള കോസ്റ്റ് റെന്റൽ നിരക്ക്.

