ഡബ്ലിൻ: ഡബ്ലിനിൽ മൂന്ന് കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിചാരണ ആരംഭിച്ചു. 52 കാരനായ റിയാദ് ബൗച്ചേക്കറാണ് കേസിലെ പ്രതി. ഇയാൾക്കെതിരായ വിചാരണ രണ്ടാഴ്ച നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്.
2023 നവംബറിൽ ആയിരുന്നു ഇയാൾ കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് അറസ്റ്റിലായത്. ഡബ്ലിൻ സിറ്റിയിലെ പാർനെൽ സ്ക്വയർ ഈസ്റ്റിൽവച്ച് ഇയാൾ കത്തികൊണ്ട് കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന കെയർ ടേക്കറായ 30 വയസ്സ് പ്രായമുള്ള യുവതി ആക്രമണം തടയാൻ ശ്രമിച്ചു. തുടർന്ന് ഇവർക്കും പരിക്കേൽക്കുകയായിരുന്നു.
Discussion about this post

