ബെൽഫാസ്റ്റ്: പടിഞ്ഞാറൻ ബെൽഫാസ്റ്റിലെ കെയ്സ്മെന്റ് പാർക്കിന്റെ പുനർവികസനത്തിനായി പണം അനുവദിച്ച് യുകെ സർക്കാർ. 50 മില്യൺ പൗണ്ട് ( 59 മില്യൺ യൂറോ) ആണ് അനുവദിച്ചത്. ജിഎഎ സ്റ്റേഡിയമാണ് ഇവിടെ നിർമ്മിക്കുന്നത്.
ഫണ്ടിന്റെ അപര്യാപ്തയെ തുടർന്ന് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. യുകെയുടെ സഹായം സ്റ്റേഡിയം നിർമ്മാണത്തിന് പ്രതീക്ഷ നൽകുന്നതാണ്. 34,000 പേരെ ഉൾക്കൊള്ളുന്ന ജിഎഎ സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിനായി 177 മില്യൺ യൂറോയുടെ കുറവാണ് ഉണ്ടായിരുന്നത്. നാല് വർഷത്തിനുള്ളിൽ സ്റ്റേഡിയം പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
Discussion about this post

