ഡബ്ലിൻ: ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിൽ അയർലൻഡിലെ പ്രമുഖ ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്ഥാപനമായ ഒറാക്കിൾ. ഇതേക്കുറിച്ച് കമ്പനി സർക്കാരിനെ അറിയിച്ചു. കമ്പനിയുടെ തീരുമാനം ഏകദേശം 150 ഓളം ജീവനക്കാരെ ബാധിക്കുമെന്നാണ് പ്രാഥമിക ഘട്ടത്തിൽ വ്യക്തമാകുന്നത്. എഐ സാങ്കേതിക വിദ്യയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന് വേണ്ടിയാണ് പിരിച്ചുവിടൽ എന്നാണ് റിപ്പോർട്ടുകൾ.
പ്രധാന എതിരാളികളായ ആൽഫബെറ്റ്, ആമസോൺ എന്നിവയുമായി മത്സരിക്കുന്നതിനായി എഐ സാങ്കേതിക വിദ്യയ്ക്കുള്ള ചിലവ് വർധിപ്പിക്കാനാണ് ഒറാക്കിളിന്റെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് പിരിച്ചുവിടൽ തീരുമാനം. അയർലൻഡിന് പുറമേ മറ്റ് രാജ്യങ്ങളിലും തൊഴിലാളികളെ വെട്ടിക്കുറയ്ക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.
Discussion about this post

