കൊൽക്കത്ത : പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു. ഏപ്രിൽ 23 നാണ് 152 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ ദിവസം രണ്ടാം ഘട്ടത്തിൽ 142 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും നടന്നു. ബംഗാളിൽ രണ്ടാം ഘട്ടത്തിലും മികച്ച പോളിംഗ് രേഖപ്പെടുത്തി. രണ്ടാം ഘട്ടത്തിൽ 91 ശതമാനത്തിലധികം പോളിംഗ് നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ ഭവാനിപൂർ സീറ്റിൽ 20,000 ത്തിലധികം വോട്ടുകൾക്ക് താൻ വിജയിക്കുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഭവാനിപൂരിൽ മമതയുടെ എതിരാളി.
“ഹിന്ദു വോട്ടർമാർ ആദ്യമായി പരസ്യമായി വോട്ട് ചെയ്തു, അവർ മാറ്റത്തിനായി വോട്ട് ചെയ്തിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കേന്ദ്ര സേനയെ ഭയപ്പെടുത്താൻ മമത ബാനർജി ദിവസം മുഴുവൻ ചെലവഴിച്ചു. ഗുജറാത്തി-മാർവാരി വോട്ടിംഗ് പ്രദേശങ്ങളിലെ ഗുണ്ടകളുമായി മമത ബാനർജി ഇടപെടാൻ ശ്രമിച്ചു. ഭവാനിപൂരിൽ 20,000 ത്തിലധികം വോട്ടുകൾക്ക് ഞാൻ വിജയിക്കും. എട്ട് വാർഡുകളിൽ ഏഴിലും ഞാൻ ലീഡ് ചെയ്യും, ഒരു വാർഡിൽ മമത ബാനർജി ലീഡ് ചെയ്യും. ബിജെപി 180 സീറ്റുകളിൽ കുറയാതെ വിജയിക്കും. വരും ദിവസങ്ങളിൽ ഇവിടെ ബിജെപി സർക്കാർ രൂപീകരിക്കും“ അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിലെ ജനങ്ങൾ ഇതുപോലൊരു തിരഞ്ഞെടുപ്പ് മുമ്പ് കണ്ടിട്ടില്ലെന്ന് ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യ പറഞ്ഞു. ‘ അവർ ഈ തിരഞ്ഞെടുപ്പിൽ ആഘോഷത്തിന്റെ അന്തരീക്ഷത്തിലാണ് പങ്കെടുത്തത്. ഇതൊരു ജനാധിപത്യ പോരാട്ടമായിരുന്നു. ഒരാളെ മുഖ്യമന്ത്രിയാക്കാനോ, ഒരു പാർട്ടിയെ പുറത്താക്കാനോ, മറ്റൊരു പാർട്ടിയെ അധികാരത്തിലെത്തിക്കാനോ വേണ്ടിയുള്ള ഒരു തിരഞ്ഞെടുപ്പായിരുന്നില്ല ഇത്.
പശ്ചിമ ബംഗാൾ പശ്ചിമ ബംഗ്ലാദേശായി മാറുന്നത് തടയാനായിരുന്നു ഈ തിരഞ്ഞെടുപ്പ്. ഇത് ഹിന്ദു ബംഗാളികൾക്കുള്ള പോരാട്ടമായിരുന്നു. പുരോഗമനവാദികളും ദേശീയവാദികളുമായ മുസ്ലീങ്ങൾക്കുള്ള പോരാട്ടം കൂടിയായിരുന്നു, ഇന്ന് എല്ലാ ബംഗാളികളും ഒന്നിച്ച് ഈ തിരഞ്ഞെടുപ്പിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് കഴിഞ്ഞു. ജീവഹാനിയോ സ്വത്തോ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളൊന്നുമില്ല. ഇത്തരത്തിൽ അക്രമങ്ങളില്ലാതെ തിരഞ്ഞെടുപ്പ് നടന്നു എന്നത് ഞങ്ങൾക്ക് വലിയ കാര്യമാണ്, തൃണമൂൽ കോൺഗ്രസ് പരാജയപ്പെടുമെന്ന് ഉറപ്പാണ്.” സമിക് ഭട്ടാചാര്യ പറഞ്ഞു

