ഡബ്ലിൻ: സർക്കാരിന്റെ പുതിയ ഇന്ധന പിന്തുണനാ പാക്കേജിൽ നിർമ്മാണ മേഖലയെയും ഉൾപ്പെടുത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഹാർഡ്വെയർ അസോസിയേഷൻ ഓഫ് അയർലൻഡ്. സർക്കാരിന്റെ തീരുമാനം സമയബന്ധിതവും അത്യാവശ്യവും ആണെന്ന് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് മാർട്ടിൻ മാർക്കി പറഞ്ഞു. ഇന്ധനം കൂടുതൽ ഉപയോഗിക്കുന്ന മേഖലകളിൽ ഒന്നാണ് നിർമ്മാണ രംഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ആയിരുന്നു പുതിയ പാക്കേജിൽ നിർമ്മാണ മേഖലെയയും ഉൾപ്പെടുത്തുമെന്ന് ധനമന്ത്രി സൈമൺ ഹാരിസ് വ്യക്തമാക്കിയത്.
ഇപ്പോൾ പുറത്തുവന്ന വാർത്ത സമയബന്ധിതവും ആവശ്യവുമാണ്. ഇന്ധനം ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന മേഖലയാണ് നിർമ്മാണ മേഖല. ഇന്ധനവില ഉയരുന്നത് ഭവന നിർമ്മാണ ചിലവ് വർധിപ്പിക്കും. അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി ഒരുക്കുന്നതിന് തടസ്സം സൃഷ്ടിക്കും. അതുകൊണ്ട് തന്നെ ഇന്ധനവില സ്ഥിരമായി നിലനിർത്തേണ്ടത് ആവശ്യമാണെന്നും മാർട്ടിൻ മാർക്കി അറിയിച്ചു.

