ഡബ്ലിൻ: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പ്രതിസന്ധിയ്ക്കിടയിൽ അയർലൻഡിന് ആശ്വാസമായി ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) റിപ്പോർട്ട്. അധികം വൈകാതെ അയർലൻഡ് യൂറോപ്പിലെ ഏറ്റവും സമ്പന്നമായ രാജ്യമായി മാറുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. നിലവിലെ സമ്പന്ന രാജ്യമായ ലക്സംബർഗിനെ പിന്തള്ളിക്കൊണ്ടാകും അയർലൻഡ് ഈ നേട്ടം കൈവരിക്കുക.
പർച്ചേസിംഗ് പവർ പാരിറ്റി അടിസ്ഥാനമാക്കിയുള്ള പ്രതിശീർഷ ജിഡിപി കണക്കുകളിലാണ് അയർലൻഡ് ഒന്നാമത് എത്തുക. ജിഡിപി ഏകദേശം 1,68,000 യൂറോ ആയി ഉയർന്നേക്കും. 2030 ആകുമ്പോഴേയ്ക്കും ഈ നേട്ടം കൈവരിക്കാൻ അയർലൻഡിന് കഴിയുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Discussion about this post

