ഡബ്ലിൻ: അയർലൻഡിൽ ഊർജ്ജവില വർധിച്ചു.12 മാസങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഊർജ്ജ വിലകളിൽ 15.5 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്.
ഊർജ്ജ വിലയ്ക്ക് പുറമേ ഭക്ഷ്യവസ്തുക്കളുടെ വിലയും 12 മാസത്തിനിടെ വലിയ രീതിയിൽ വർധിച്ചതായി സിഎസ്ഒ വ്യക്തമാക്കുന്നു. ഏപ്രിൽ വരെയുള്ള കാലയളവിൽ പണപ്പെരുപ്പം 3.6 ശതമാനം വർധിച്ചു. പശ്ചിമേഷ്യൻ സംഘർഷമാണ് വിലക്കയറ്റം വേഗത്തിലാക്കിയത്.
Discussion about this post

