കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടം. 50 വയസ്സുകാരിയ്ക്ക് ജീവൻ നഷ്ടമായി. മാഞ്ച് ഈസ്റ്റിലെ ആർ568 ൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൂന്ന് മണിയോടെ കാറും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറോടിച്ചിരുന്നത് സ്ത്രീയാണ്. സാരമായി പരിക്കേറ്റ ഇവർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. മൃതദേഹം കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ലോറിയുടെ ഡ്രൈവറായ 50 കാരന് പരിക്കേറ്റിട്ടുണ്ട്. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post

