വെക്സ്ഫോർഡ്: വെക്സ്ഫോർഡ് ബീച്ചിൽ വെള്ളത്തിൽ അകപ്പെട്ടവരെ രക്ഷിച്ചു. ആറ് പേരെയാണ് കോസ്റ്റ്ഗാർഡ് ഉൾപ്പെടെയുള്ള സംഘം രക്ഷിച്ചത്. ഇവർക്ക് പ്രാഥമിക ചികിത്സ നൽകി.
കടലിൽ അകപ്പെട്ട യുവാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവർ അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. കടലിൽ നീന്തുന്നതിനിടെ യുവാവ് തിരയിൽ അകപ്പെടുകയായിരുന്നു. യുവാവിനെ രക്ഷിക്കാൻ മറ്റ് അഞ്ച് പേരും കടലിലേക്ക് ചാടി. എന്നാൽ ഇവർക്ക് തിരികെ കരയിലേക്ക് നീന്താൻ കഴിയാതെ വരികയായിരുന്നു. വിവരം അറിഞ്ഞയുടൻ രക്ഷാപ്രവർത്തകരെത്തി രക്ഷിക്കുകയായിരുന്നു. ഒരാളെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യുകയും അഞ്ച് പേരെ ആംബുലൻസിൽ കൊണ്ടുപോകുകയും ചെയ്തു. ആറ് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post

