ഡബ്ലിൻ: ഡബ്ലിനിൽ ജോലി ചെയ്യുന്നവരിൽ മൂന്നിലൊന്ന് പേരും ചെയ്യുന്നത് വിദ്യാഭ്യാസയോഗ്യതയെക്കാൾ താഴെയുള്ള ജോലികൾ എന്ന് കണ്ടെത്തൽ. നെറിയുടെ ഗവേഷണത്തിലെ കണ്ടെത്തലാണ് പുറത്തുവന്നിരിക്കുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും കൂടുതൽ ഉന്നത വിദ്യാഭ്യാസമുള്ള ജീവനക്കാർ അയർലൻഡിലാണെന്നും കണ്ടെത്തലുണ്ട്.
ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരുടെ എണ്ണത്തിൽ മുൻ നിരയിലാണ് അയർലൻഡുള്ളത്. എന്നാൽ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലികൾ ഇവർക്ക് ലഭിക്കുന്നില്ല. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ വലിയൊരു വിഭാഗവും ഉന്നത ബിരുദങ്ങൾ നേടിയവരാണ്. അറിവും വൈദഗ്ധ്യവും ഉണ്ട്. എന്നാൽ ഇവർക്ക് യോജിക്കാത്ത ജോലികളാണ് ഇവർ ചെയ്യുന്നത്.
Discussion about this post

