വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ മുങ്ങിമരിച്ച കൗമാരക്കാരന്റെ പേര് വിവരങ്ങൾ പുറത്ത്. 15 വയസ്സുള്ള മാർട്ടിൻ ഗ്രീൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
15 വയസ്സുള്ള മാർട്ടിൻ അത്ലോണിലെ ഗ്രീൻ ബ്രാവ്നി ക്ലോസ് സ്വദേശിയാണ്. വെസ്റ്റ്മീത്തിലെ ലഫ് റീയിൽ നീന്തുന്നതിനിടെ ആയിരുന്നു മാർട്ടിൻ അപകടത്തിൽപ്പെട്ടത്. വിവരം അറിഞ്ഞയുടനെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി തിരച്ചിൽ നടത്തുകയായിരുന്നു. എന്നാൽ കുട്ടിയെ കണ്ടെത്തുമ്പോഴേയ്ക്കും ജീവൻ നഷ്ടമായിരുന്നു.
Discussion about this post

