ഡബ്ലിൻ: അയർലൻഡിൽ പരിശോധനയിൽ മെഷീൻ ഗൺ ഉൾപ്പെടെയുള്ള ആയുധങ്ങളും ലഹരി മരുന്നുകളും പിടിച്ചെടുത്ത് പോലീസ്. വെള്ളിയാഴ്ച മുതൽ ഞായറാഴ്ചവരെ നടത്തിയ ദൗത്യത്തിലായിരുന്നു ഇവ പിടിച്ചെടുത്തത്. സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന നടത്തിയത്.
ലാവോയിസ്, കിൽഡെയർ എന്നിവിടങ്ങളിൽ ആയിരുന്നു പരിശോധന. മെഷീൻ ഗൺ, പിസ്റ്റലുകൾ, മയക്കുമരുന്ന് എന്നിവയാണ് പിടിച്ചെടുത്തത്. അസിസ്റ്റന്റ് കമ്മീഷണർ ആഞ്ചല വില്ലിസിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ഗാർഡ നാഷണൽ ഡ്രഗ്സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയിലെ ഉദ്യോഗസ്ഥർ, ഗാർഡ ഈസ്റ്റേൺ റീജിയൻ, ഡബ്ലിൻ ക്രൈം റെസ്പോൺസ് ടീം, എമർജൻസി റെസ്പോൺസ് യൂണിറ്റ് എന്നിവ സംയുക്തമായിട്ടായിരുന്നു പരിശോധന നടത്തിയത്.
Discussion about this post

