ടൈറോൺ: കൗണ്ടി ടൈറോണിൽ ഫ്ളാറ്റിന് തീയിട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. 20 ഉം 22 ഉം വയസ്സുള്ള യുവാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. നിലവിൽ പോലീസ് കസ്റ്റഡിയിൽ ഉള്ള ഇവരെ വിശദമായി ചോദ്യം ചെയ്യും.
സള്ളൻബോയ് പാർക്ക് മേഖലയിലെ ഫ്ളാറ്റിൽ ആയിരുന്നു ആക്രമണം ഉണ്ടായത്. സംഭവ സമയം ആരും ഫ്ളാറ്റിൽ ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തം ഒഴിവായി.
Discussion about this post

