ചെന്നൈ: കന്നിയങ്കത്തിൽ തന്നെ കരുത്തുകാട്ടി നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകം. നിലവിൽ 100 സീറ്റുകളിലാണ് പാർട്ടി ലീഡ് ചെയ്യുന്നത്. ഡിഎംകെയും എഐഎഡിഎംകെയെയും ബഹുദൂരം പിന്നിലാക്കിയാണ് ടിവികെയുടെ തേരോട്ടം.
തമിഴ്നാട്ടിൽ വോട്ടെണ്ണൽ ആരംഭിച്ച മിനിറ്റുകളിൽ രണ്ട് സീറ്റിൽ മാത്രമാണ് ടിവികെ ലീഡ് ചെയ്തിരുന്നത്. പിന്നീട് എഐഎഡിഎംകെയെ പിന്നിലാക്കി. എന്നാൽ പിന്നീടുള്ള മിനിറ്റുകളിൽ ഭരണകക്ഷിയാണ് ഡിഎംകെയെയും മറികടക്കുകയായിരുന്നു.
പേരമ്പൂരിൽ നിന്നും മത്സരിക്കുന്ന ടിവികെ അധ്യക്ഷൻ വിജയ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നുണ്ട്. തിരുച്ചിറപ്പള്ളി ഈസ്റ്റിലും അദ്ദേഹം ശക്തമായ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. തുടക്കത്തിൽ വളരെ പിന്നിൽ ആയിരുന്നു അദ്ദേഹം. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഉദയനിധി സ്റ്റാലിൻ എന്നിവർ പിന്നിലാണ് എന്നതും ശ്രദ്ധേയമാണ്.

