കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അടിപതറി മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്മ മുതിർന്ന നേതാവുമായ മമത ബാനർജി. തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ ബിജെപിയുടെ സുവേന്ദു അധികാരിയെക്കാൾ ബഹുദൂരം പിന്നിലാണ് മമത ബാനർജി. കൊൽക്കത്തയിലെ ഭബാനിപൂരിൽ നിന്നാണ് മമത ബാനർജി ജനവിധി തേടുന്നത്.
എട്ട് മണിയോടെയാണ് മണ്ഡലത്തിൽ വോട്ടുകൾ എണ്ണാൻ ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകൾ ആയിരുന്നു ആദ്യം എണ്ണിയത്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ സുവേന്ദു അധികാരി ആയിരുന്നു മുൻപിൽ. എട്ടരയോടെ ഇവിഎമ്മുകൾ എണ്ണാൻ ആരംഭിച്ചപ്പോഴും അവസ്ഥ മാറ്റമില്ലാതെ തുടർന്നു. മമതയെയും തൃണമൂലിനെയും സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് ഇത്. അതേസമയം ഭബാനിപൂരിന് പുറമേ നന്ദിഗ്രാമിൽ നിന്നുകൂടി സുവേന്ദു അധികാരി ജനവിധി തേടുന്നുണ്ട്. ഈ മണ്ഡലത്തിലും അദ്ദേഹം തന്നെയാണ് മുൻപിൽ.

