തിരുവനന്തപുരം ; സംസ്ഥാനത്ത് വോട്ട് എണ്ണൽ ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ 77 ഇടങ്ങളിൽ യുഡിഎഫ് മുന്നിൽ നിൽക്കുന്നു. എൽ ഡി എഫ് 55 സീറ്റുകളിൽ ലീഡുണ്ട് . എൻ ഡി എ അഞ്ചിടത്ത് ലീഡ് ചെയ്യുന്നു.
നേമത്ത് രാജീവ് ചന്ദ്രശേഖറാണ് മുന്നിൽ നിൽക്കുന്നത് . കോഴിക്കോട് സൗത്തിൽ എൻ ഡി എയുടെ റെനീഷ് മുന്നിൽ നിൽക്കുന്നു . കാട്ടാക്കടയിൽ യുഡിഎഫാണ് മുന്നിൽ നിൽക്കുന്നത് . പി രാജേഷ്, വീണാ ജോർജ്, ആർ ബിന്ദു , ആർ ഗണേഷ് എന്നിവർ പിന്നിലാണ്.ജ്യോതി ചാമക്കാലയാണ് പത്തനാപുരത്ത് ലീഡ് ചെയ്യുന്നത് . ധർമ്മടത്ത് 1011 വോട്ടുകളോടെ പിണറായി ലീഡ് ചെയ്യുന്നുണ്ട്.
Discussion about this post

