ന്യൂഡൽഹി: കേരളത്തിന് പുറമേ ജനവിധികാത്ത് മൂന്ന് സംസ്ഥാനങ്ങളും പുതുച്ചേരിയും. കേരളത്തോടൊപ്പം ഇന്ന് പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിൽ കൂടി വോട്ടെണ്ണൽ നടക്കും. അഞ്ചിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ വലിയ ആകാംക്ഷയിലാണ് രാജ്യം.
എല്ലായിടങ്ങളിലും വോട്ടെണ്ണൽ എട്ട് മണിയോടെ ആരംഭിച്ചു. പശ്ചിമ ബംഗാളിൽ 293 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. ഫാൽത മണ്ഡലത്തിൽ റീ പോളിംഗ് ഇന്ന് നടക്കും. 147 സീറ്റ് ലഭിക്കുന്ന പാർട്ടിയ്ക്ക് ഭരിക്കാം. തമിഴ്നാട്ടിൽ 234 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. അസമിൽ 126 സീറ്റുകളിലേക്കും, പുതുച്ചേരിയിലെ 30 സീറ്റുകളിലേക്കുമുള്ള ജനവിധിയും ഇന്ന് അറിയാം.
വോട്ടെണ്ണലിന്റെ പശ്ചാത്തലത്തിൽ എല്ലായിടത്തും അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ കേന്ദ്രസേനയെ ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്. കനത്ത പോലീസ് കാവലിലാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ.

