പോർച്ചുഗലിൽ മുങ്ങിമരിച്ച ഐറിഷ് യുവാവിന് ജനങ്ങളുടെ ആദരാഞ്ജലികൾ .അലക്സ് എന്നറിയപ്പെട്ടിരുന്ന ഒലെക്സാണ്ടർ കുരിന്നി (44) ആഫ്രിക്കയുടെ തീരത്തുള്ള പോർച്ചുഗീസ് ദ്വീപായ മദീരയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് മുങ്ങിമരിച്ചത്.
കൗണ്ടി ടിപ്പററിയിലെ തുർലെസിലെ ബാലികുറേനിലാണ് അലക്സാണ്ടർ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ കുടുംബം കിഴക്കൻ യൂറോപ്പിൽ നിന്നുള്ളവരാണ്.
പത്ത് വർഷത്തിലേറെയായി അലക്സ് ഡ്യൂ വാലി ഫുഡ്സ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കുടുംബം വളരെക്കാലമായി തുർലെസിൽ താമസിക്കുകയാണ് . സഹപ്രവർത്തകരും അദ്ദേഹത്തിന് ആദരവ് അർപ്പിച്ചു .‘ ഒലെക്സാണ്ടറിന്റെ കുടുംബത്തിന് ആത്മാർത്ഥമായ അനുശോചനം. നിരവധി വർഷങ്ങളായി ഒലെക്സാണ്ടറിനെ അറിയാനും ഒപ്പം പ്രവർത്തിക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഈ ദുഷ്കരമായ സമയത്ത് നിങ്ങളോടൊപ്പമുണ്ട്.”ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സഹപ്രവർത്തകർ പറഞ്ഞു.

