ഡബ്ലിൻ: പലസ്തീനിൽ നിന്നുള്ള കുട്ടികൾ അയർലൻഡിൽ. ചികിത്സയ്ക്ക് വേണ്ടിയാണ് ഏഴ് കുട്ടികളെ പലസ്തീനിൽ നിന്നും അയർലൻഡിൽ എത്തിച്ചത്. ഇവർക്കൊപ്പം കുടുംബാംഗങ്ങളെയും എത്തിച്ചിട്ടുണ്ട്. ജോർദാനിൽ നിന്നുമാണ് ഇവർ അയർലൻഡിൽ എത്തിയത്.
ഗാസയിൽ നിന്നും ഡബ്ല്യുഎച്ച്ഒയുടെ വാഹനത്തിലാണ് കുട്ടികളെ ജോർദാനിൽ എത്തിച്ചത്. ഇവിടെ നിന്നും പിന്നീട് അയർലൻഡിലേക്ക് കൊണ്ടുവരികയായിരുന്നു. ഐറിഷ് മെഡിക്കൽ സംഘവും ഇവർക്കൊപ്പം ഉണ്ടായിരുന്നു. അതേസമയം ഇതുവരെ ഗാസയിൽ നിന്നും 27 കുട്ടികളെ ആണ് ചികിത്സയ്ക്കായി അയർലൻഡിലേക്ക് കൊണ്ടുവന്നിട്ടുള്ളത്.
Discussion about this post

