ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ കടൽ തീരത്ത് നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഗ്രേറ്റ് പോളറ്റ് സീ ആർച്ചിന് സമീപം ആയിരുന്നു സംഭവം. ബന്ധുവിനൊപ്പം നടക്കുന്നതിനിടെ അബദ്ധത്തിൽ ഇവർ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നാലെ ബന്ധുവാണ് വിവരം അടിയന്തിര സേവനങ്ങളെ അറിയിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. വിവരം അറിഞ്ഞയുടൻ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ തിരച്ചിലിനായി വിന്യസിച്ചിരുന്നു. രാത്രി 8 മണിയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.
Discussion about this post

