ഡബ്ലിൻ: കൗണ്ടി ആൻഡ്രിമിൽ ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടു. സംഭവത്തിൽ 26 കാരന് ജീവൻ നഷ്ടമായി. ദോഗിന് സമീപം ബാലിമെന റോഡ് മേഖലയിൽ ആയിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.40 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. 26 കാരൻ സഞ്ചരിച്ച യമഹ വാഹനം നീല നിറത്തിലുള്ള സ്കോഡ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post

