ഡബ്ലിൻ: അയർലൻഡിൽ തടവു പുള്ളികളുടെ ശിക്ഷാ കാലാവധി കുറയ്ക്കാൻ ശുപാർശ. രാജ്യത്ത് ജയിലുകളിൽ തിരക്ക് വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഐറിഷ് പ്രിസൺ സർവ്വീസ് ഈ ശുപാർശ മുന്നോട്ടുവച്ചിരിക്കുന്നത്. ശിക്ഷാ കാലാവധി 40 ദിവസം കുറയ്ക്കാനാണ് നിർദ്ദേശം. ഈ തീരുമാനം നടപ്പിലാക്കിയാൽ 150 തടവുപുള്ളികൾക്ക് മോചനം ലഭിക്കും.
ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട 24 തടവുകാരും, കൊലപാതക കുറ്റങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്ന രണ്ട് പേരും ഇതിൽ ഉൾപ്പെടുന്നു. കൊലപാതക ശ്രമം ഭീഷണി എന്നീ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന 37 പേർക്കും മോചനം സാധ്യമാകും. കഴിഞ്ഞ വർഷം ജൂലൈയിൽ സമാഹരിച്ച കണക്കുകൾ വിലയിരുത്തിക്കൊണ്ടാണ് ഐറിഷ് പ്രിസൺ സർവ്വീസ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.

