ഡബ്ലിൻ: ഗാർഡകളുടെ ഓവർ ടൈം കുറച്ചേക്കും. നിരന്തരം പരാതി ഉയരുന്ന പശ്ചാത്തലത്തിലാണ് ഓവർ ടൈം കുറയ്ക്കാൻ തീരുമാനിച്ചത്. ഗാർഡ കമ്മീഷണർ ജസ്റ്റിൻ കെല്ലി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത മാസം വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഗാർഡ സമരത്തിനൊരുങ്ങുകയാണ്. ഇതിനിടെയാണ് ഓവർ ടൈം കുറയ്ക്കുമെന്ന് ജസ്റ്റിൻ കെല്ലി വ്യക്തമാക്കിയിരിക്കുന്നത്.
ഗാർഡ റെപ്രസെന്റേറ്റീവ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗത്തിന് പിന്നാലെ ആയിരുന്നു തീരുമാനം. നവംബർ 10 മുതൽ 14 വരെയാണ് വർക്ക് ടു റൂൾ രീതിയിൽ സമരം നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഇതിന് പിന്നാലെ അദ്ദേഹം പ്രതികരിക്കുകയായിരുന്നു. ട്രംപിന്റെ സന്ദർശന വേളയിലും യൂറോപ്യൻ യൂണിയൻ പ്രസിഡൻസി സ്ഥാനം അയർലൻഡ് ഏറ്റെടുക്കുന്ന വേളയിലും ഗാർഡകൾക്ക് ദീർഘനേരം ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടായി എന്ന് അദ്ദേഹം പറഞ്ഞു. ഗാർഡകൾക്ക് അമിത ജോലിഭാരമുള്ള കാര്യം ജിആർഎ അറിയിച്ചിട്ടുണ്ട്.

