ഡബ്ലിൻ: പ്രധാന നഗരമായ പിയേഴ്സ് സ്ട്രീറ്റിലെ പുതിയ ഗതാഗത പരിഷ്കരണം ഈ മാസം 25 മുതൽ നിലവിൽ വരും. ഇനി മുതൽ കാറുകൾക്കും വാനുകൾക്കും ജംഗ്ഷനിൽ പുതിയ റൈറ്റ് ടേൺ ഉണ്ടാകും. നഗരത്തിൽ സ്വകാര്യ കാറുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പരിഷ്കരണങ്ങൾ ഏർപ്പെടുത്തുന്നത്.
ഈ മാസം 25 മുതൽ പൊതുഗതാഗതം മാത്രമേ വെസ്റ്റ്ലാൻഡ് റോയിൽ നിന്നും പിയേഴ്സ് സ്ട്രീറ്റിലേക്ക് ഇടത്തേയ്ക്ക് തിരിയാൻ അനുവദിക്കൂ. സൈക്കിളുകൾക്കും ഇതിന് അനുമതിയുണ്ട്. ഇതിന് പുറമ വെസ്റ്റ്ലാൻഡ് റോ മുതൽ സാൻഡ്വിത്ത് സ്ട്രീറ്റ് വരെയുള്ള ഭാഗം ടു വേ ആക്കും.
ലോംബാർഡ് സ്ട്രീറ്റ് ഈസ്റ്റിൽ നിന്നും സാൻഡ്വിത്ത് സ്ട്രീറ്റ് അപ്പറിൽ നിന്നുമുള്ള പ്രവേശത്തിന് മാറ്റമില്ല. മറ്റ് ഗതാഗത നിയന്ത്രണങ്ങളും മാറ്റമില്ലാതെ തുടരും. ഗ്രാറ്റൻ പാലത്തിന് കുറുകേ നിർമ്മിക്കുന്ന പുതിയ ലിങ്ക് വന്നാൽ ഇരുവശങ്ങളിലേക്കും സൈക്ലിംഗ് അനുവദിക്കുമെന്നാണ് വിവരം.

