ഡബ്ലിൻ: അയർലന്റിൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ വളർത്തുനായ്ക്കളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന നിർദ്ദേശവുമായി മൃഗസംരക്ഷണ സംഘടന. ഡബ്ലിൻ സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രൂവാലിറ്റി ടു അനിമൽ ( ഡിഎസ്പിസിഎ) ആണ് നിർദ്ദേശം പുറപ്പെടുവിച്ചത്. നായ്ക്കളുമായി പുറത്തേയ്ക്ക് പോകുമ്പോൾ ജാഗ്രത വേണം എന്ന് ഡിഎസ്പിസിഎ അറിയിച്ചു.
ഉഷ്ണാഘാതത്തിന് സാദ്ധ്യതയുള്ളതിനാൽ നായ്ക്കളെ എല്ലായ്പ്പോഴും തണുപ്പോടെ സൂക്ഷിക്കണം എന്ന് സംഘടന നിർദ്ദേശം നൽകി. ഉഷ്ണാഘാതം ഉണ്ടായാൽ അത് നായ്ക്കളുടെ ജീവൻ തന്നെ അപകടത്തിലാക്കും. ആന്തരാവയവങ്ങൾക്ക് തകരാറോ, ആന്തരിക രക്തസ്രാവത്തിനോ, കോമയിലേക്ക് നായ്ക്കൾ പോകാനോ ഉള്ള സാദ്ധ്യത ഉണ്ട്. ചൂടിൽ നടക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ എല്ലാം ഉഷ്ണാഘാതത്തിന് സാദ്ധ്യതയുണ്ട്. അതിനാൽ ചൂടുള്ള ദിവസങ്ങളിൽ പ്രത്യേകം പരിചരണം നൽകണം എന്നും സംഘടന അഭിപ്രായപ്പെട്ടു.

