കാവൻ: കൗണ്ടി കാവനിൽ പുരുഷന്മാരെ ആക്രമിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. മൂന്ന് യുവാക്കളാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച ബാലികോണലിലെ കള്ളിലീനനിൽ ആയിരുന്നു ആക്രമണം ഉണ്ടായത്. പരിക്കേറ്റ 30 വയസ്സുള്ള രണ്ട് പുരുഷന്മാർ ആശുപത്രിയിൽ ചികിത്സ തേടി.
ഞായറാഴ്ചത്തെ ആക്രമണത്തിന് ശേഷം ബുധനാഴ്ചയും ആക്രമണം ഉണ്ടായി. വൈകീട്ട് സംഘം 30 വയസ്സ് പ്രായമുള്ള മറ്റൊരു വ്യക്തിയെയും പ്രദേശത്ത് വച്ച് ആക്രമിക്കുകയായിരുന്നു. ഈ യുവാവിന് ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് കാവൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ നടത്തിയ അന്വേഷണത്തിൽ നാല് പേരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചു. ഇത് പ്രകാരം വീടുകളിൽ നടത്തിയ പരിശോധനകളിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. ഇവരെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്.

