ഡബ്ലിൻ: 75 കാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുറ്റം സമ്മതിച്ച് മൂന്നാമനും. 31 കാരനായ ജോൺ ഇർവിംഗ് ആണ് കൊലക്കുറ്റം സമ്മതിച്ചത്. നേരത്തെ കൂട്ടുപ്രതികളായ മറ്റ് രണ്ട് പേരും കുറ്റം സമ്മതിച്ചിരുന്നു.
75 വയസുള്ള ടോം നിലന്റിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾ കുറ്റം സമ്മതിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേസിന്റെ വിചാരണ പുരോഗമിക്കുകയാണ്. 58 കാരനായ ഫ്രാൻസിസ് ഹർമാൻ, 37 കാരനായ ജോൺ ക്ലാർക്ക് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവർ മൂന്ന് പേരും ചേർന്ന് ടോമിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
2022 ജനുവരി 18 ന് ആയിരുന്നു ടോമിന് നേരെ ആക്രമണം ഉണ്ടായത്. മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ മൂന്നംഗ സംഘം അദ്ദേഹത്തെ മർദ്ദിച്ച് അവശനാക്കുകയായിരുന്നു. തുടർന്ന് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്താൽ ജീവൻ നിലനിർത്തിയിരുന്ന അദ്ദേഹം 20 മാസങ്ങൾക്ക് ശേഷം മരിച്ചു.

