ഡബ്ലിൻ: ഡബ്ലിനിലെ ട്രിനിറ്റി കോളേജ് ലാബിൽ നിന്നും രാസവസ്തു ചോർന്നു. സംഭവത്തെ തുടർന്ന് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ക്യാമ്പസിലെ ബയോമെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആയിരുന്നു സംഭവം. ഇത് സംബന്ധിച്ച വിവരം ലഭിച്ചയുടൻ ഡബ്ലിൻ ഫയർ ഫോഴ്സും ഹസാർഡസ് മെറ്റീരിയൽസ് യൂണിറ്റും പോലീസും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
Discussion about this post

