ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിൽ കൗൺസിൽ വർക്കർമാർക്ക് നേരെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുലർച്ചെ 2.40 ഓടെയായിരുന്നു പോലീസിന് ആക്രമണം സംബന്ധിച്ച വിവരം ലഭിച്ചത്. ലിറ്റിൽ ഡൊണഗൽ സ്ട്രീറ്റ് മേഖലയിൽവച്ചായിരുന്നു ആക്രമണം. രണ്ട് പുരുഷന്മാരാണ് ആക്രമിച്ചത് എന്നാണ് വിവരം. ആക്രമണത്തിൽ കൗൺസിൽ പ്രവർത്തകർക്ക് മുഖത്തും കഴുത്തിനും പരിക്കുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post

