ഡബ്ലിൻ: കൗണ്ട് ക്ലെയറിലെ ഷാനൻ വിമാനത്താവളത്തിലേക്ക് വാഹനം ഓടിച്ച് കയറ്റാൻ ശ്രമം. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഇതിന് പിന്നാലെ സുരക്ഷാ കാരണങ്ങളെ തുടർന്ന് വിമാനത്താവളം അടച്ചിട്ടു.
എയർപോർട്ടിന്റെ പ്രധാനഭാഗത്ത് കൂടി വാനിൽ എത്തിയ മൂന്നംഗ സംഘം പ്രധാനവേലി തകർത്ത് ഉള്ളിലേക്ക് വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ ഉടനെ സംഘത്തെ വളഞ്ഞ് പിടികൂടി. സംഭവത്തിൽ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആണ് കേസ് എടുത്തിട്ടുള്ളത്.
Discussion about this post

