ഡബ്ലിൻ: ഡബ്ലിനിൽ നടന്ന വാർഷിക സിഖ് ഘോഷയാത്രയിൽ പങ്കുകൊണ്ട് ആയിരങ്ങൾ. രണ്ടായിരത്തിലധികം സിഖ് വംശജരാണ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിയുടെ ഭാഗം ആയത്. സിഖ് കലണ്ടറിലെ പുണ്യനാളായ വൈശാഖി ദിനത്തിലാണ് നഗർ കീർത്തനം എന്ന പേരിൽ സിഖ് ഘോഷയാത്ര സംഘടിപ്പിക്കുന്നത്.
സാൻഡിമൗണ്ട്, ബോൾസ്ബ്രിഡ്ജ് എന്നിവിടങ്ങളിലൂടെ ഘോഷയാത്ര കടന്നുപോയി. ഇതിനിടെ ആളുകൾ പരമ്പരാഗത സിഖ് ഗാനങ്ങൾ അവതരിപ്പിക്കുകയും നൃത്തം ചവിട്ടുകയും ചെയ്തു. ഘോഷയാത്രയ്ക്ക് ശേഷം വിരുന്നും സംഘടിപ്പിച്ചു.
അയർലന്റിലെ ഓരേയൊരു സിഖ് ക്ഷേത്രം ആയ ഗുരുദ്വാര ഗുരു നാനാക് ദർബാറിന്റെ നേതൃത്വത്തിലാണ് വർഷാവർഷം ഘോഷയാത്ര സംഘടിപ്പിക്കുന്നത്. 2018 മുതൽ ആയിരുന്നു ഈ പരിപാടിയ്ക്ക് തുടക്കം കുറിച്ചത്.
Discussion about this post

