വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ തോക്ക് പിടിച്ചെടുത്തു. സംഭവത്തിൽ 30 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെക്സ്ഫോർഡിലെ എന്നിസ്കോർത്തിയിൽ ആയിരുന്നു സംഭവം. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ചെക്പോയിന്റിലെ വാഹന പരിശോധനയ്ക്കിടെയായിരുന്നു യുവാവ് അറസ്റ്റിലായത്. സ്കാരവാൽഷ് മേഖലയിൽ ആയിരുന്നു പോലീസ് പട്രോളിംഗ്. ഇതിനിടെ പരിശോധനയുടെ ഭാഗമായി യുവാവിന്റെ കാറും പോലീസ് തടയുകയായിരുന്നു. അപ്പോഴാണ് തോക്ക് കണ്ടെടുത്തത്. തോക്ക് ലഭിച്ചയുടനെ യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ വാഹനത്തിൽ നിന്നും പണവും കണ്ടെടുത്തിട്ടുണ്ട്.

