ഡബ്ലിൻ: മൂന്നാമത് ഡബ്ലിൻ പ്രീമിയർ ലീഗ് – ഓൾ അയർലന്റ് ക്രിക്കറ്റ് ടൂർണമെന്റ് നാളെ ( ശനിയാഴ്ച) നടക്കും. ഡബ്ലിൻ അൽസാ സ്പർട്സ് ഗ്രൗണ്ടിൽ രാവിലെ എട്ട് മണിയോടെയാണ് മത്സരങ്ങൾക്ക് തുടക്കമാകുക. സാൻഡിഫോർഡ് സ്ട്രൈക്കേഴ്സാണ് പ്രീമിയർ ലീഗിന് ആതിഥ്യംവഹിക്കുന്നത്.
15 ടീമുകളാണ് മത്സരങ്ങളിൽ പങ്കാളികളാകുക. നാളെ സിൽവർ കിച്ചൺ ഒരുക്കുന്ന രുചികരമായ ഫുഡ് സ്റ്റാളും ഉണ്ടാകും. ജസ്റ്റ് റൈറ്റ് ഓവർസീസ് സ്റ്റഡി ലിമിറ്റഡ്, റാസ ഇന്ത്യൻ റെസ്റ്റോറന്റ്, ബ്ലൂ ചിപ്പ് ടൈൽസ്, സിൽവർ കിച്ചൺ, ഇൻഗ്രീഡിയന്റ്സ് ഏഷ്യൻ സ്റ്റോർസ്, മലബാർ കഫേ, കേര എന്നിവരാണ് മുഖ്യ സ്പോൺസർമാർ.
Discussion about this post

