ഡബ്ലിൻ: സ്വോർഡ്സിൽ വിദ്യാർത്ഥികൾക്കായി സൗജന്യ സൈക്കിളുകൾ വിതരണം ചെയ്യും. ഫിംഗൽ കൗണ്ടി കൗൺസിലാണ് സൈക്കിൾ സ്കീം ആരംഭിച്ചിരിക്കുന്നത്. സ്കൂളിലേക്ക് വാഹനങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുകയും സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
സ്വോർഡ് സൈക്കിൾ ടു സ്കൂൾ സ്കീം എന്നാണ് പദ്ധതിയുടെ പേര്. പ്രാരംഭഘട്ടമെന്നോണം അഞ്ച് സെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്കൂളിലേക്ക് നിരവധി പേരാണ് ദിനം പ്രതി കാറുകളിൽ എത്തുന്നത്. ഇത് റോഡുകളിൽ വലിയ തിരക്കിന് കാരണമാകും. വാഹനങ്ങൾ ഇല്ലാത്തതിനാൽ സ്കൂളിൽ എത്താൻ ബുദ്ധിമുട്ടുന്ന കുട്ടികളും ഉണ്ട്. ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

