ബെൽഫാസ്റ്റ്: മലങ്കര കത്തോലിക്കാ കൂട്ടായ്മയുടെ ഇടവക തിരുനാളും ദൈവമാതാവിന്റെ ജനന പെരുന്നാളും സംയുക്തമായി ഈ മാസം ഏഴിന് നടത്തും. സെന്റ് കോംസില്ലെസ് ചർച്ച് ഇടവകയിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ഫാ. അജോ ഏലിയാസ് പന്തപ്പിള്ളി മുഖ്യകാർമ്മികത്വം വഹിക്കും.
വൈകീട്ട് മൂന്ന് മണിയ്ക്കാണ് പരിപാടികൾ നടക്കുന്നത്. കുർബാനയും മധ്യസ്ഥ പ്രാർത്ഥനയും നടക്കും. ഇതിന് ശേഷം പ്രദക്ഷിണവും നേർച്ചയും ഉണ്ടായിരിക്കും. തിരുനാൾ ക്രമീകരണങ്ങൾക്ക് ഫാ. ബെനഡിക്റ്റ് കുര്യൻ പെരുമുറ്റത്ത് ( വികാരി), എബി മാത്യു ( ട്രസ്റ്റി). എ.ജെ അലക്സാണ്ടർ, എബ്രഹാം തോമസ്, ബിജോ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകും.
Discussion about this post

