ഡബ്ലിൻ: അയർലന്റിൽ നിലവിലെ ചൂടുള്ള കാലാവസ്ഥയ്ക്ക് പിന്നിൽ ഒമേഗ ബ്ലോക്കിംഗ് ഹൈ എന്ന പ്രതിഭാസം. ഐറിഷ് കാലാവസ്ഥാ വകുപ്പിലെ ഫോർകാസ്റ്റിംഗ് മേധാവി ഇയോൺ ഷെർലോക്ക് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും ചൂട് കൂടിയ കാലാവസ്ഥയിലൂടെയാണ് ഇപ്പോൾ അയർലന്റ് കടന്നുപോകുന്നത്.
രണ്ട് താഴ്ന്ന മർദ്ദങ്ങൾക്ക് ഇടയിൽ ഒരു ഉയർന്ന മർദ്ദം അകപ്പെടുന്ന അവസ്ഥയാണ് ഇത്. ഇത്തരം സന്ദർഭങ്ങളിൽ ഉയർന്ന മർദ്ദം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ പൊതുവെ ചൂടേറിയതും വരണ്ടതുമായ കാലാവസ്ഥയാണ് അനുഭവപ്പെടുക. ഇതാണ് ഇപ്പോൾ അയർലന്റിൽ ഉള്ളത്.
ഈ പ്രതിഭാസം അനുഭവപ്പെടുമ്പോൾ തെളിഞ്ഞ ആകാശം ആയിരിക്കും. ഇതിന് പുറമേ നല്ല വെയിലും ചൂടും ലഭിക്കും.
Discussion about this post

